ദോഹ: കന്നുകാലി ക്യാമ്പുകളുടെയും (Livestock Camps) ഫാമുകളുടെയും എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പായ മെട്രാഷ്2 (Metrash2) വഴിയാണ് ഈ സേവനം ലഭ്യമാകുക.
സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഡിജിറ്റലൈസേഷൻ വ്യാപിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
മെട്രാഷ് ആപ്പിലെ 'ജനറൽ സർവീസസ്' (General Services) വിഭാഗത്തിലൂടെ ലളിതമായ ഘട്ടങ്ങളിലൂടെ ഈ പ്രക്രിയ പൂർത്തിയാക്കാം.അപേക്ഷ അംഗീകരിക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്താലുടൻ പുതുക്കിയ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. ......
ദോഹ: രാജ്യത്തെ ഡെലിവറി മേഖലയെ ക്രമീകരിക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സമഗ്രമായ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡെലിവറി കമ്പനികൾ, സർവീസ് പ്രൊവൈഡർമാർ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള ബന്ധം സുതാര്യമാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്.ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം അതത് സ്ഥാപനങ്ങൾക്കായിരിക്കും. ......
സന്യ (ചൈന): 2028-ലെ ഏഴാമത് ഏഷ്യൻ ബീച്ച് ഗെയിംസിന് ഫിലിപ്പീൻസിലെ സെബു സിറ്റി വേദിയാകും. ചൈനയിലെ സന്യയിൽ നടന്നുകൊണ്ടിരിക്കുന്ന ആറാമത് ഏഷ്യൻ ബീച്ച് ഗെയിംസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും (OCA) ഫിലിപ്പീൻസ് സർക്കാരും ഫിലിപ്പീൻസ് ഒളിമ്പിക് കമ്മിറ്റിയും (POC) തമ്മിലുള്ള ആതിഥേയ കരാർ ഔദ്യോഗികമായി ഒപ്പിട്ടു.
OCA പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ താനി, ഫിലിപ്പീൻസ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് എബ്രഹാം ടൊളന്റിനോ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ഫിലിപ്പീൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെബുവിൽ
2028 മാർച്ചിൽ മത്സരങ്ങൾ നടക്കും.പ്രാഥമികമായി 24 കായിക ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ: ആഗോള സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്കും ബഹ്റൈനിലേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. മെയ് ഒന്ന് മുതലാണ് ഈ രണ്ട് സെക്ടറുകളിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങുക.
നേരത്തെ ദുബായ്, ഷാർജ (ഏപ്രിൽ 23 മുതൽ), ഡമാസ്കസ് (മെയ് 1 മുതൽ) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർവേയ്സ് അറിയിച്ചിരുന്നു. ......
ദോഹ:വേനൽക്കാലത്തെ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് രാജ്യത്തെ സർക്കാർ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മെയ് 3 മുതൽ ജൂൺ 3 വരെയാണ് പുതിയ 'സമ്മർ ടൈം' (Summer Time) നിലവിലുണ്ടാകുക. ......
സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ (UV Radiation) ത്വക്കിനെ സാരമായി ബാധിക്കാറുണ്ട്. തൊലിയില്‍ ചുളിവുകള്‍, പൊള്ളലുകള്‍, തൊലിപ്പുറമെ കാന്‍സര്‍ എന്നിവ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു.
സണ്‍സ്ക്രീനിന്റെ ഘടകങ്ങളെ രണ്ടായി തരം തിരിക്കാം
1. ......
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ ഭരണനിർവ്വഹണവും നിയമനിർമ്മാണവും സംബന്ധിച്ച് ഖത്തർ ശൂറ കൗൺസിൽ വിശദമായ ചർച്ച നടത്തി. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ദോഹയിൽ ചേർന്ന പതിവ് യോഗത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ദേശീയ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് അംഗങ്ങൾ സംവദിച്ചത്.അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം ഖത്തർ കൈവരിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തെ സ്പീക്കർ പ്രശംസിച്ചു. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗളിയുമായിഫോണിൽ സംഭാഷണം നടത്തി.ഈജിപ്ഷ്യൻ പ്രധാനമന്ത്രിയുടെ പിതാവ് മേജർ ജനറൽ കമാൽ മദ്ബൗളിയുടെ നിര്യാണത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തിയാണ് സംഭാഷണം ആരംഭിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ ആരായുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.
മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ചാവിഷയമായി. ......
കണ്ണൂർ: കടുത്ത അണുബാധയെത്തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗിയെ നൂതന ചികിത്സാ രീതിയായ എക്കോർ (ECCO2R) വിജയകരമായി പ്രയോജനപ്പെടുത്തിയാണ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
കടുത്ത പനിയും നെഞ്ചുവേദനയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ എത്തുമ്പോൾ ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. ......